ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ പുതിയ മർച്ചന്റ് ഷിപ്പിംഗ് ചട്ടങ്ങൾ മത്സ്യ തൊഴിലാളികൾക്ക് ദോഷകരമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന ലൈസൻസിന് പുറമെ കേന്ദ്ര സർക്കാരിന്റെ രജിസ്‌ട്രേഷനും നിർബന്ധിത സർവേ പരിശോധനാ റിപ്പോർട്ടും വേണമെന്ന അവസ്ഥയിലാണ് മത്സ്യതൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം രേഖകളില്ലാത്ത യാനങ്ങൾ കടലിലിറക്കുവാൻ അനുവദിക്കില്ല എന്ന കേന്ദ്ര സർക്കാർ നിബന്ധന പുനഃപരിശോധിക്കണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.പുതിയ ചട്ടങ്ങളിൽ പറയുന്ന ആധുനീക സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് വൻതുക വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |