
ആലപ്പുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തനാട് പൊതു സ്മശാനം, നഗരസഭ പാർക്ക്, ടൈനി ടോട്ട്‌സ് സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിൽ വൃക്ഷത്തൈ വിതരണവും നടീലും നടന്നു. കൗൺസിലർ എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചാത്തനാട് നഗരസഭ പാർക്കിൽ നടന്ന യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ മേഖല പ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ. അനിൽ ബാബു, വൃക്ഷത്തൈ വിതരണം നടത്തി.
മേഖല സെക്രട്ടറി വി.എസ്. രാമചന്ദ്രൻ, ജി. വിജയ പ്രസാദ് , എസ്. ചന്ദ്രബോസ്, ശ്രീജ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |