
ആലപ്പുഴ : ലജ്നത്തുൽ മുഹമ്മദിയ എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി, തൈ നടൽ, ക്വിസ്, പോസ്റ്റർ നിർമ്മാണം, ആൽബം തയ്യാറാക്കൽ, വിത്ത് വിതരണം, പ്രസംഗം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. സ്‌കൂൾ മാനേജർ എ.എം നസീർ ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ എ. എം നൗഫൽ, പി.ടിഎ പ്രസിഡന്റ് അഡ്വ.ഷമീർ മുഹമ്മദ്, പ്രധാന അധ്യാപകൻ അബ്ദുൾ മഹിൻ റഷീദ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |