SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 PM IST

പൊട്ടക്കിണറ്റിൽ വീണ പട്ടിയെ രക്ഷപ്പെടുത്തി

dfg

എടത്വ: പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റിൽ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. തലവടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ വീണ പട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയായ രാമപുരത്ത് വീട്ടിൽ രാധിക, ഭർത്താവ് ശശിയുമായി ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ പിഷാരത്തിന് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പട്ടിയെ ജീവനോടെ പുറത്തെടുത്തത്. പട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ പ്രവർത്തകരായ ശരത്ത്, അനന്തകൃഷ്ണൻ, വിജീഷ് എന്നിവർ നേതൃത്വം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL