
ആലപ്പുഴ:കേരള ഫെഡറേഷൻ ഒഫ് ദ ബ്ലൈന്റ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വൈ.ഡബ്ല്യു.സി.എ ട്രഷറർ ജിജി ഈപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എഫ്.ബി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസി ജോസഫ്,ബിനു മത്തായി,കെ.സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ജി.മനു സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എക്സ്.ജോയ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |