
ആലപ്പുഴ: നഗരസഭാ തിരുമല വാർഡിൽ ഏഴോളം പേരെ നായ കടിച്ചു. ഇന്നലെ രാവിലെ മുതൽ വ്യത്യസ്‌ത സമയങ്ങളിലായാണ് അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ വിവിധയിടങ്ങളിലായി പ്രദേശവാസികൾക്കും അല്ലാത്തവർക്കും കടിയേറ്റത്. കറുത്ത നായയാണ് എല്ലാവരെയും കടിച്ചത്. കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കോമളപുരം തറവെളിയിൽ തങ്കച്ചൻ(65), തിരുമല വാർഡിൽ കുഞ്ഞുമോൻ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്‌ടർ തിരുമല വാർഡിൽ മേടയിൽ ട്രീസ തോമസ്, വിദ്യാർഥിയായ പുത്തൻപുരയ്ക്കൽ വീട്ടിൽ അലൻ ആന്റണി(18), അജി (50), കൊച്ചി സ്വദേശിയായ ടാക്‌സി ഡ്രൈവർ, വിനോദ സഞ്ചാരിയായ കർണാടക സ്വദേശി എന്നിവർക്കാണ് കടിയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |