
ആലപ്പുഴ : അദ്ധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പർ ഓട്ടത്തിന് നിയന്ത്രണങ്ങൾ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി. ഓരോ ജില്ലയിലും ടിപ്പറുകൾ നിരത്തിൽ ഇറക്കാൻ പാടില്ലാത്ത സമയക്രമവും പുറത്തിറക്കിയിട്ടുണ്ട്. ഈ സമയത്ത് ഓടുന്ന ടിപ്പറുകൾ അനുയോച്യമായ സ്ഥലത്ത് പാർക്ക് ചെയ്യണം. ഇല്ലെങ്കിൽ പൊലീസും മോട്ടോർ വാഹനവകുപ്പും നിയമ നടപടി സ്വീകരിക്കും. ആലപ്പുഴ ജില്ലയിൽ
രാവിലെ 8.30മുതൽ10വരെയും വൈകിട്ട് 3.30- 5വരെയുമാണ് ടിപ്പറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |