
ആലപ്പുഴ: പാചകവാതക വിലവർദ്ധനവിലും വൻകിട കോർപറേറ്റുകളെ സഹായിക്കാൻ പെട്രോൾ-ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്നതിനെതിരെ വനിതകളായ വഴിയോരക്കച്ചവട തൊഴിലാളികൾ പ്രതിഷേധിച്ചു. വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. പവനൻ ഉദ്ഘാടനം ചെയ്തു. സബ് കമ്മിറ്റി ജോയിന്റ് കൺവീനർ രമ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സുനിഷ്‌കുമാർ, കൺവീനർ ഷീല ജയിംസ്, കവിത മോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
