
മുഹമ്മ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുജന്യ,ജലജന്യ രോഗങ്ങൾക്കെതിരെ അവലോകനവും പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സി.എച്ച് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.കലേഷ് സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.ബൈജു,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജലജരാജു, കെ.പി.സജിമോൻ,ഇ.ആർ. പൊന്നപ്പൻ,അജികുമാർ,ഇന്ദിര,ഷേയ്ക് ബിജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
