SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 AM IST

ഷാജി വി.നായർ ആലപ്പുഴ ജില്ലാകളക്ടർ

shaji

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ ആറുപതാം കളക്ടറായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ (55) നാളെ ചുമതലയേൽക്കും. കേരള കേഡറിലെ 2018 ബാച്ചിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതല വഹിച്ചുവരികയായിരുന്നു. സംസ്ഥാന സർവീസിലെ മികച്ച പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിൽ നോൺ - എസ്.സി.എസ് പ്രെമോഷൻ വഴിയാണ് അദ്ദേഹം ഐ.എ.എസ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ എന്ന പദവിയും അദ്ദേഹം വഹിച്ചുവരികയായിരുന്നു. നിലവിലെ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിനെ കേരള വാട്ടർ അതോറിട്ടി എം.ഡിയായി നിയമിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടറായി പത്ത് വർഷത്തിലധികം ആലപ്പുഴയിൽ പ്രവൃത്തിച്ചതിന്റെ പരിചയസമ്പത്ത് ജില്ലാ കളക്ടർ പദവിയിൽ ഷാജി വി.നായർക്ക് സഹായകരമാകും. മഴക്കാലം ആരംഭിച്ചതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാവും തുടക്കത്തിൽ മുൻഗണന നൽകുകയെന്നും കയർ മേഖല ഉൾപ്പടെ ആലപ്പുഴയുടെ അടിസ്ഥാന മേഖലകളിൽ കൂടുതൽ വികസനത്തിന് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സ്വദേശിയാണ്. ഭാര്യ: ദേവി. മക്കൾ: അതുൽ (എൻജിനിയറിംഗ് വിദ്യാർത്ഥി, ഓസ്ട്രേലിയ), ആദിയ (എം.ബി.ബി.എസ് വിദ്യാർത്ഥിനി).

ഞാൻ ആലപ്പുഴയ്ക്ക് പുതിയ ആളല്ല. എനിക്ക് ഇവിടത്തെ അടിസ്ഥാന വിഷയങ്ങളറിയാം. ആലപ്പുഴക്കാരും എനിക്ക് പുതിയ ആളുകളല്ല. വീട്ടിലേക്ക് തിരികെ എത്തുന്ന സന്തോഷത്തോടെയാണ് ആലപ്പുഴയ്ക്ക് വരുന്നത്

-ഷാജി വി.നായർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL