
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശ്രേയസ്സ് - 2026 വ്യക്തിത്വ വികാസ സെമിനാർ 23ന് രാവിലെ 9.30ന് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സുരക്ഷ വിദഗ്ദ്ധൻ സുനിൽകുമാർ പി.ടി, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ എന്നവർ ക്ലാസ് നയിക്കും.സിവിൽ സർവീസ് പരിശീലകൻ രാജേഷ് രാമചന്ദ്രൻ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും.വൈകിട്ട് 3.30ന് ആദരവ് സമ്മേളനം. മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
