SignIn
Kerala Kaumudi Online
Friday, 25 September 2026 9.30 PM IST

ഷോൺ ജോർജ് സഹപ്രവർത്തകൻ,​ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് വി മുരളീധരൻ എംഎൽഎ

READ ENGLISH VERSION
v-muraleedharan-
ഷോൺ ജോർജ്,​ വി.മുരളീധരൻ എംഎൽഎ

തിരുവനന്തപുരം : സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറി ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ തുടർന്നുള്ള വിവാദത്തിൽ വിശദീകരണവുമായി വി. മുരളീധരൻ എം.എൽ.എ. ഷോൺ സഹപ്രവർത്തകനാണെന്നും അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

തന്റെ ആസ്തി വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ഉണ്ട്. പാർട്ടി അദ്ധ്യക്ഷൻ ആയിരുന്നപ്പോൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ പണം പിരിക്കുന്നതിൽ ആരെയും തെറ്റ് പറയാൻ് ആകില്ല. പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. മക്കളെ വിദേശത്തേക്ക് പഠിക്കാൻ വിട്ടിട്ടില്ല. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പോടുകൂടിയാണ് പാർട്ടിക്ക് വേണ്ടി പണം പിരിക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ എക്സാലോജിക്ക് കേസുമായി കൂട്ടിക്കുഴക്കരുതെന്നും മുരളീധരൻ വിശദീകരിച്ചു.

അതേസമയം സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതിലൂടെ എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ആയിരുന്നു ഷോൺ ജോർജ് ലക്ഷ്യമിട്ടത്. എന്നാൽ ഈ ഡയറിൽ മുതിർന്ന ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേര് പുറത്തുവതോടെയാണ് സംഭവം ബി.ജെപിക്ക് തിരിച്ചടിയായത്. വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വി മുരളീധരൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഡയറിയിലെ തന്റെ പേര് നിഷേധിച്ച മുരളീധരൻ ആകെ ഒരു മുരളീധരൻ മാത്രമേ ബി.ജെപി.യിൽ ഉള്ളോ എന്നും വേറെയും മുരളീധരന്മാരുണ്ടെന്നും പ്രതികരിച്ചിരുന്നു. ഷോൺ ജോർജ് വെട്ടിലാക്കിയോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHONE GEORGE, V MURALEEDHARAN, BJP KERALA, SHONE GEORGE COMPLAINT, CMRL DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA