
തിരുവനന്തപുരം:എൽ.ഡി.എഫ് സർക്കാർ മദ്യത്തിന്റെ നികുതി കുറച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ലെന്നും, മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശം കണക്കിലെടുത്ത് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകി.
2022- 23 ലെ മദ്യ നയത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉൾപ്പെടെ ചർച്ച ചെയ്താണിത്. ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. കാർഷികോത്പന്നങ്ങളായിട്ട് പോലും ഹോർട്ടി വൈനിനും ഫെനിക്കും നികുതിയിൽ ഇളവ് നൽകി ഖജനാവിന് നഷ്ടമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഹോർട്ടി വൈനിലൂടെ മാത്രം 80 കോടി രൂപ സർക്കാരിന് അധിക വരുമാനമുണ്ടാക്കി. മദ്യത്തിന്റെ നികുതി കുറച്ച് ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ വി.ഡി. സതീശന്റെ നടപടിയാണ് ചർച്ചാ വിഷയമായതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |