SignIn
Kerala Kaumudi Online
Monday, 25 May 2026 2.50 AM IST

ടിസാറ്റ് ഭൗമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ടാറ്റ

tsat

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഉപഗ്രഹം ടിസാറ്റ് 1 എ വിക്ഷേപിച്ച് ടാറ്റ കമ്പനി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ വാഗൺ1 ദൗത്യത്തിലാണ് 'ടിസാറ്റ് 1എ' വിക്ഷേപിച്ചത്. 400 കിലോമീറ്റർ ലോ എർത്ത് ഓർബിറ്ററിലുള്ള ഉപഗ്രഹത്തിന്റെ നിയന്ത്രണം ടാറ്റ കൺട്രോൾ സെന്റർ ഏറ്റെടുത്തു. ടാറ്റ സൺസിന്റെ ഉപ കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് ഉപഗ്രഹത്തിന്റെ ഉടമകൾ.

ബഹിരാകാശ, പ്രതിരോധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ്. ഉറുഗ്വേ ആസ്ഥാനമായ ഫ്രഞ്ച് കമ്പനി സാറ്റലോജിക്കും ചേർന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

50കിലോ ഭാരമുള്ള ടിസാറ്റ് കർണാടകയിലെ വെമഗലിലുള്ള ടാറ്റ ഗ്രൂപ്പിന്റെ അസംബ്ലി ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് (എഐടി) കേന്ദ്രത്തിലാണ് അസംബിൾ ചെയ്തത്. 2023 നവംബറിലാണ് ടിഎഎസ്എലും സാറ്റലോജിക്കു ഭൗമ നിരീക്ഷണ ഉപഗ്രഹം വികസിപ്പിക്കാൻ കരാറായത്. ടിസാറ്റ്1എ സബ്മീറ്റർ റെസല്യൂഷൻ ഉപഗ്രഹമാണ്. അതായത് ഒരു മീറ്ററിൽ താഴെയുള്ള വസ്തുക്കളെ വ്യക്തമായി അറിയാൻ കഴിയുന്ന ചിത്രങ്ങൾ നിർമ്മിക്കുകയാണ് ദൗത്യം. പ്രതിരോധ,​ തന്ത്രപരമായ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾക്ക് ഒരു മീറ്റർ മുതൽ 30 സെന്റീമീറ്ററോ റെസലൂഷൻ ഉണ്ട്. ഏറ്റവും ചെറിയ വസ്തുക്കളെ തിരിച്ചറിയാനും ഇത് സഹായിക്കും.ടിസാറ്റിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങൾക്ക് 0.50.8 മീറ്റർ റെസല്യൂഷനുണ്ട്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 0.5 മുതൽ 0.6 മീറ്റർ വരെ സൂപ്പർ റെസലൂഷനായി വർദ്ധിപ്പിക്കാമെന്നും ടാറ്റ കമ്പനി അറിയിച്ചു.

സമീപഭാവിയിൽ ഇന്ത്യൻ സായുധ സേന സേവനം പ്രയോജനപ്പെടുത്തുമെന്നാണ് ടാറ്റ കമ്പനിയുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: T SAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA