തിരുവനന്തപുരം: പൂജപ്പുര ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി നടന്ന ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തംചെയ്യാനും ശ്രമിച്ചതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ആറ്റിങ്ങൽ സബ് ജയിലിലെ ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെ കണ്ണിന് പരിക്കേറ്റതായും ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് വിവരം. പ്രശ്നമുണ്ടാക്കിയവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.
എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥർ തമ്മിൽ സംസാരിച്ച് വിഷയം ഒത്തുതീർപ്പാക്കിയതായാണ് വിവരം.
A conflict erupted among jail officials during Onam celebrations at Poojappura Central Jail last night, leaving Attingal Sub Jail official Sreejith with an eye injury. The dispute, reportedly over departmental transfers, occurred during a DJ party. Jail authorities have not filed a police complaint; instead, reports suggest an internal settlement among the personnel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |