
തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. ഇതിനോടകം 17 ലക്ഷത്തോളം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു. പൊലീസിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനമാണ് പോൽആപ്പ്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പോൽആപ്പ് ഡൗൺ ലോഡ് ചെയ്യാം. 2020 ജൂണിലാണ് പോൽആപ്പ് നിലവിൽ വന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളടേയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോൺ നമ്പർ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് , വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ജി.ഡി കോപ്പി, മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾ, സ്ത്രീകളടേയും കുട്ടികളടേയും സുരക്ഷ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കുമായുള്ള ട്രാക്ക് മൈ ട്രിപ്പ്, ഇന്റർനെറ്റ് ടിപ്സ് തുടങ്ങിയ 30ൽപ്പരം സേവനങ്ങളാണ് ഈ ആപ്പിലൂടെ ലഭ്യമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |