
മുംബയ്: നീറ്റ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെതുടർന്ന് മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. അഹല്യാനഗർ ജലാൽപൂർ സ്വദേശി അങ്കിത സാംഗ്ലെയാണ് (19) ശനിയാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയ അങ്കിത, ജൂൺ 21ലെ പുനഃപരീക്ഷയും എഴുതിയിരുന്നു. മുന്നൂറിലധികം മാർക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ,ഫലംവന്നപ്പോൾ 166 മാർക്ക്. യോഗ്യതാ കട്ട് ഒഫ് മാർക്കായ 177നേക്കാൾ 11 മാർക്ക് കുറവായത് അങ്കിതയെ മാനസികമായി തളർത്തി. മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഡോക്ടറാവണമെന്ന ആഗ്രഹം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജീവനൊടുക്കുന്നുതായി കുറിപ്പിലുണ്ട്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |