തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാത്ത വായ്പ നൽകുന്ന കേരള ബാങ്കിന്റെ കെ.ബി ജെൻസി ടെക് പദ്ധതിക്ക് തുടക്കമായി. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 30 മാസമാണ് കാലവധി. പലിശ 6.99 ശതമാനം. പ്രൊസസ്സിംഗ് ഫീസില്ല. പിതാവ് സഹഅപേക്ഷകനായി മാതാവിന്റെ ജാമ്യത്തിലാണ് വായ്പ അനുവദിക്കുക. പിതാവിന്റെയോ മാതാവിന്റെയോ അഭാവത്തിൽ അടുത്ത ബന്ധുക്കളുടെ ജാമ്യം മതി.
കാക്കനാട് ക്രെഡിറ്റ് പ്രൊസസ്സിംഗ് സെന്റററിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് ആദ്യ വായ്‌പ അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |