SignIn
Kerala Kaumudi Online
Sunday, 28 June 2026 3.01 AM IST

കീം: ഫാർമസിയിൽ വിനായക് നാരായണിന് ഒന്നാം റാങ്ക്

READ ENGLISH VERSION
aa

കൊച്ചി: കീം ഫാർമസി വിഭാഗത്തിൽ തൃശൂർ പോട്ട സ്വദേശി വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. തൃശൂർ ഒല്ലൂർ സ്വദേശി ജെസെ ജെസ്റ്റിൻ രണ്ടാം റാങ്കും മലപ്പുറം കാവന്നൂർ സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും സ്വന്തമാക്കി. എസ്.സി വിഭാഗത്തിൽ എറണാകുളം ഉദയംപേരൂരിലെ മിത്ര ഗോപാലകൃഷ്ണൻ, എസ്.ടി വിഭാഗത്തിൽ വയനാട് തൃക്കൈപേട്ടയിൽ ശ്രേയ വിജയൻ എന്നിവർ ഒന്നാം റാങ്ക് നേടി. എൻജിനിയറിംഗിൽ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ധ്യാൻ തേജ് മണപ്പാട്ടി രണ്ടാം റാങ്കും തൃശൂർ സ്വദേശി വിസ്മയ.കെ.ആർ മൂന്നാം റാങ്കും നേടി.

എൻജിനിയറിംഗിൽ 96,747 പേർ പരീക്ഷയെഴുതി. 33,405 പെൺകുട്ടികളും 32,033 ആൺകുട്ടികളുമടക്കം 65,438 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 48 പേർ പ്ലസ്‌ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 31,141 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 26,944 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. 2026ൽ സർക്കാർ അംഗീകരിച്ച നോർമലൈസേഷൻ ഫോർമുല അനുസരിച്ചാണ് എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA