SignIn
Kerala Kaumudi Online
Monday, 27 July 2026 2.11 AM IST

പാർലമെന്റിൽ പ്രതിപക്ഷം ഒറ്റക്കെട്ട്

1

പാർലമെന്റിൽ പ്രതിപക്ഷം ഒ​റ്റക്കെട്ടായിരിക്കും. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പാർലമെന്റ് നടക്കില്ലെന്ന നിലപാട് പ്രതിപക്ഷമെടുത്തു. കഴിഞ്ഞ രണ്ട് വർഷം സർക്കാരിന്റെ എല്ലാ ചെയ്തികളേയും പാർലമെന്റിൽ തുറന്നെതിർക്കാൻ പ്രതിപക്ഷത്തിനായി. നരേന്ദ്ര മോദി മുട്ടു മടക്കി. പ്രശ്‌നമുണ്ടാകുമ്പോൾ അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ തല്ലിത്തോൽപ്പിക്കാമെന്ന് കരുതിയാൽ തോൽവി ഏ​റ്റു വാങ്ങേണ്ടി വരുമെന്ന പാഠം രാജ്യത്തെ യുവാക്കൾ മോദിയെ പഠിപ്പിച്ചു. ചോദ്യ പേപ്പർ ചോർച്ചയിൽ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ പറയുന്നു. ബില്ലിലടക്കം പാർലമെന്റിലെ നിലപാടുകൾ തീരുമാനിക്കാൻ ഇന്ന് രാവിലെ യോഗം വിളിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ ആക്രമിച്ചതിന് അമിത് ഷായും മോദിയും പാർലമെന്റിൽ മാപ്പു പറയണം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ സമരം ലോകം ശ്രദ്ധിച്ചതാണ്. ചോദ്യപ്പേപ്പർ ചോർച്ച എല്ലാ വേദിയിലും ഉന്നയിച്ചത് അദ്ദേഹമാണ്.

കെ.സി.വേണുഗോപാൽ എം.പി.

എ.ഐ.സി.സി ജന. സെക്ര.

പു​രു​ഷ​ന്മാ​ർ​ക്ക് ​ഫ്രീ​ ​ടി​ക്ക​റ്റ്
ന​ൽ​കി​യാ​ൽ​ ​ന​ട​പ​ടി

പ്രി​യ​ദ​ർ​ശി​നി​ ​ബ​സി​ൽ​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​ഫ്രീ​ ​ടി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​പ്രി​യ​ദ​ർ​ശി​നി​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​കെ.​എ​സ്.​ആ​ർ.​ടി​സി​യു​ടേ​ത​ല്ല,​ ​സ​ർ​ക്കാ​രി​ന്റെ​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​പ്രി​യ​ദ​ർ​ശി​നി​ ​ബ​സു​ക​ളി​ൽ​ ​ഓ​വ​ർ​ലോ​ഡ് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ജാ​ഗ്ര​ത​ ​വേ​ണം.​ ​ന​ഷ്ട​ത്തി​ലാ​ണെ​ങ്കി​ലും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്ഥി​ര​മാ​യ​ ​വ​രു​മാ​നം​ ​നി​ല​നി​റു​ത്തു​ന്നു​ണ്ട്.​ ​ആ​ർ.​ടി​ ​ഓ​ഫീ​സു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​സ​മ​യ​ക്ര​മം​ ​നീ​ട്ടാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​വൈ​കി​ട്ട് ​നാ​ല് ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​ആ​വ​ശ്യ​ക്കാ​ർ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​കാ​ണാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കും.​ ​അ​തേ​സ​മ​യം,​ഡ​ൽ​ഹി​യി​ലെ​ ​സ​മ​ര​വി​ജ​യ​ങ്ങ​ൾ​ ​രാ​ജ്യ​ത്ത് ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ക്കാ​ണ് ​തു​ട​ക്ക​മി​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​മാ​യി​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​കൗ​ണ്ട് ​ഡൗ​ൺ​ ​ആ​രം​ഭി​ച്ചു.


സി.​പി.​ജോ​ൺ.
ഗ​താ​ഗ​ത​ ​മ​ന്ത്രി.

മാസപ്പടിക്കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇനി കഴിയില്ല. മാസപ്പടിക്കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാഹചര്യം തെളിഞ്ഞു. യഥാർത്ഥ അഴിമതി പുറത്തുവരണമെങ്കിൽ അത്തരം അന്വേഷണം അനിവാര്യമാണ്. വീണാ വിജയന് പണം നൽകിയത് സേവനം വാങ്ങിയിട്ടല്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണെന്നും ശശിധരൻ കർത്ത നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനം വഹിച്ച പിണറായി പ്രതിസ്ഥാനത്തു വരും. പിണറായിയാണ് യഥാർത്ഥ പ്രതി. വിജിലൻസോ സി.ബി.ഐയോ അന്വേഷിക്കണം. മുഖ്യമന്ത്രിയായിരിക്കെ സി.എം.ആർ.എല്ലിന് നൽകിയ വഴിവിട്ട സഹായങ്ങളും അന്വേഷിക്കണം

മാത്യു കുഴൽനാടൻ

എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCVENU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA