SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.19 AM IST

ഗുരുവായൂരിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം

news-photo

ഗുരുവായൂർ: ഉത്രാടനാളിൽ ഗുരുവായൂരപ്പന് കാഴ്ച്ചക്കുല സമർപ്പിച്ച് ഭക്തർ. ശീവേലിക്കുശേഷം,കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ് നാക്കിലവച്ചതിൽ മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെ കാഴ്ചക്കുല സമർപ്പണം തുടങ്ങി. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതിയംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ദേവസ്വം മന്ത്രി കെ. മുരളീധരൻ,ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ്,ഭരണസമിതിയംഗങ്ങളായ സി. മനോജ്, മനോജ് ബി.നായർ,എം.യു. ഷിനിജ,ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ,അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് നൂറുക്കണക്കിന് ഭക്തരും കാഴ്ചക്കുല സമർപ്പിച്ചു. രണ്ടായിരത്തോളം കാഴ്ച്ചക്കുലകളാണ് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA