SignIn
Kerala Kaumudi Online
Sunday, 20 September 2026 9.33 PM IST

സതീശൻ പിന്തുടരുന്നത് പിണറായിയുടെ നയങ്ങൾ: ബി.ബി.ഗോപകുമാർ എം.എൽ.എ

dd

തൃശൂർ: വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയിട്ടും പിന്തുടരുന്നത് പിണറായി സർക്കാറിന്റെ നയങ്ങളും പ്രവർത്തനങ്ങളുമാണെന്ന് ബി.ബി.ഗോപകുമാർ എം.എൽ.എ. കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ കുടിശിക കൊടുത്തുതീർക്കുമെന്ന് പറഞ്ഞ് പിണറായി വിജയൻ സർക്കാർ ജീവനക്കാരെ ദ്രോഹിച്ചു.

പിണറായി വിജയനും മകൾക്കും മരുമകനുമെതിരെ ഇ.ഡി, പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ മുൻ ഡി.ജി.പി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA