SignIn
Kerala Kaumudi Online
Sunday, 26 July 2026 5.09 AM IST

വീട്ടമ്മയെ പീഡിപ്പിച്ചശേഷം കിണറ്റിൽ തള്ളി കൊന്നു ചുമട്ടുതൊഴിലാളി പിടിയിൽ കൊലപാതകം ഗുരുവായൂരിൽ

arrest
പ്രതി സുരേഷ് കുമാർ

ഗുരുവായൂർ: വീട്ടമ്മയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ചേലക്കര വില്ലടം സ്വദേശിയായ 65കാരി ഈ മാസം ഒൻപതിനാണ് ഗുരുവായൂരിൽ കൊല്ലപ്പെട്ടത്. മറ്റൊരു കേസിൽ പ്രതിയായതോടെ ഇവിടെ ഒളിവിൽ കഴിയുകയായിരുന്ന പെരുമ്പാവൂർ രായമംഗലം കുറുപ്പംപടി വായിക്കര ചിറ്റേത്ത് വീട്ടിൽ സുരേഷിനെ (55) ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നാം തീയതി സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പ്രതി സംഭവം വെളിപ്പെടുത്തി.

സുഹൃത്ത് പൊലീസിനെ അറിയിക്കുകയും എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു. മൃതദേഹം അന്നു രാത്രി തന്നെ പുറത്തെടുക്കുകയും ചെയ്തു.

കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന വയോധിക, ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥിരമായി തൊഴുന്നതിനായാണ് ഗുരുവായൂരിൽ തങ്ങിയിരുന്നത്.

കഴിഞ്ഞ ഒമ്പതാം തീയതി (വ്യാഴാഴ്ച) ഉച്ചയോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചാണ് സുരേഷ് കുമാർ ഇവരെ പരിചയപ്പെടുന്നത്. തന്റെ വാടകവീട്ടിൽ താമസിച്ചാൽ ദിവസവും എളുപ്പത്തിൽ ക്ഷേത്രത്തിൽ പോയി തൊഴാമെന്ന് വിശ്വസിപ്പിച്ച് കർണംകോട്ട് ബസാർ റെയിൽവേ ഗേറ്റിന് സമീപമുള്ള വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിച്ചു. വാക്കേറ്റത്തിനിടെ സുരേഷ് വയോധികയെ കട്ടിലിൽ നിന്നു തള്ളിയിട്ടു.തറയിൽ തലയിടിച്ച് വീണതോടെ ബോധം നഷ്ടപ്പെട്ടു. മരിച്ചെന്ന് കരുതി ഉച്ചയ്ക്ക് മൂന്ന് മണിയോടെ കഴുത്തിൽ തുണികൊണ്ട് കല്ലുകെട്ടി സമീപത്തെ കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടിൽ ചുമട്ടുതൊഴിലാളിയായ സുരേഷ്, അവിടെയുണ്ടായ കേസിൽ ഉൾപ്പെട്ടതോടെ ഗുരുവായൂരിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അന്നു രാത്രിതന്നെ മൃദേഹം പുറത്തെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA