
ആലപ്പുഴ: കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചുവന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) ചെറുമകളുടെ നിർദേശപ്രകാരം കൊലപ്പെടുത്തിയകേസിൽ കുട്ടിക്കുറ്റവാളികൾക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് പരിഗണിക്കും.
എട്ടാം ക്ളാസുകാരിയായ 13 കാരിയുടെ നിർദേശാനുസരണം അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചയും കവർച്ചയ്ക്കായി ക്രൂരമായ കൊലപാതകവും തെളിവ് നശിപ്പിക്കലും നടത്തി മടങ്ങിയവർക്ക് പ്രായപരിധി ആനുകൂല്യം നൽകരുതെന്നാണ് പൊലീസ് റിപ്പോർട്ടിൽ അഭ്യർത്ഥിച്ചിട്ടുള്ളത്. രണ്ട് മുതൽ നാലുവരെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് വിധേയമാക്കുകയും വേണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനുശേഷം പെൺകുട്ടിയെ കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടും. പെൺകുട്ടിയുടെ മാനസികാരോഗ്യമുൾപ്പെടെ വിലയിരുത്താനും കൗൺസലിംഗിനും വിദഗ്ദ സംഘത്തെ ബോർഡ് നിയോഗിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |