SignIn
Kerala Kaumudi Online
Thursday, 22 October 2026 3.15 AM IST

2021ൽ ആ അസുഖം കണ്ടെത്തി, ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചു'; വെളിപ്പെടുത്തി സിത്താര  വിജയൻ

sithara-vijayan
സിത്താര വിജയൻ

തന്റെ ജീവിതത്തിൽ വിവാഹം ഇല്ലെന്ന് തീരുമാനിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ സിത്താര വിജയൻ. ടൈപ്പ് 1 ഡയബറ്റിക്സാണ് അത്തരമൊരു തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും സിത്താര വിജയൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സിത്താര വീഡിയോ പങ്കുവച്ചത്.

'ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനമെടുക്കുന്നത് 2021ൽ എനിക്ക് ഡയബറ്റിക്സ് ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ്. ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല എന്നാണ് ആദ്യം കമന്റ് കേട്ടത്. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരുമാറ്റമില്ല. ചില അസുഖങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാൻ ആരുമുണ്ടാകുന്നില്ല എന്നതാണ് സത്യം. എന്താണിത്, എന്തുകൊണ്ടാണ് ഇത് എന്നെല്ലാം അന്വേഷിച്ചിറങ്ങണം. രണ്ട് വർഷം മുൻപ് ഡയബറ്റിക്സിനെക്കുറിച്ച് വീഡിയോ ചെയ്തപ്പോൾ മുതിർന്നവരെക്കാൾ കുട്ടികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത് എന്ന് മനസിലായി.

എന്റെ ഗ്ലൂക്കോസ് ലെവൽ എന്റെ നിയന്ത്രണത്തിലല്ല. ജീവിതത്തിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്നയാളാണ് ഞാൻ. പക്ഷേ എന്ത് കഴിക്കുന്നുവെന്നതിൽ എനിക്ക് നിയന്ത്രണമുണ്ട്. ഈ രോഗാവസ്ഥയെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്നുപറയണമെന്നാണ് എനിക്ക്. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവരെക്കുറിച്ച് പറയാനുള്ളത് ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ്. സാരമില്ല, എല്ലാം ശരിയാകും. നമുക്ക് വഴിയുണ്ടാക്കാമേ എന്നാണ്'- സിത്താര വിജയൻ പറഞ്ഞു.

English Summary

Malayalam actress and presenter Sithara Vijayan has opened up about her decision not to get married, revealing that her diagnosis of Type 1 diabetes in 2021 influenced her choice. In a video shared on Instagram, she showed herself using an insulin pump and spoke about the misconceptions and challenges faced by people living with diabetes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SITHARA VIJAYAN, TYPE 1 DIABETES, MARRIAGE DECISION, MAMITHA BAIJU MALAYALAM ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY