
ജയസൂര്യ- വിനായകൻ കോമ്പിനേഷനിൽ പൂർണമായും ഫാന്റസി, ഹ്യൂമർ,ത്രില്ലറുമായി എത്തുന്ന ടൈറ്റൻസ് എന്ന ചിത്രത്തിന് യു /എ സർട്ടിഫിക്കറ്റ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 22ന് പ്രദർശനത്തിന് എത്തും.
അഭിനേതാക്കളുടെ അവതരണത്തിൽ പ്രേക്ഷകരുടെ ചില മുൻ വിധി ധാരണകളെ തരികിടം മറിക്കുന്നതായി രിക്കും ഇതിലെ കഥാപാത്രങ്ങളുടെ അവതരണം. സണ്ണി വയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ബേബി ജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ് , പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു . നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ്. സി എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം മാജിക് ഫ്രെയിംസ് റിലീസ് .പി.ആർ. ഒ വാഴൂർജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |