SignIn
Kerala Kaumudi Online
Thursday, 22 October 2026 4.05 AM IST

ആരോഗ്യനില മോശം, ഡോക്‌ടർമാർ വിശ്രമിക്കാൻ നിർദ്ദേശിച്ചു, പഴയതുപോലെ ജനങ്ങളുമായി സംവദിക്കാനാവില്ലെന്ന് അമിതാഭ് ബച്ചൻ

READ ENGLISH VERSION
amitabh-bachchan
അമിതാഭ് ബച്ചൻ

മുംബയ്: ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചും ഡോക്‌ടർമാർ വിശ്രമത്തിന് നിർദ്ദേശിച്ചതായും സൂചിപ്പിച്ച് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സൂചിപ്പിച്ച് താരം എക്‌സിൽ കുറിപ്പിട്ടു. ആരോഗ്യനില മോശമായതിനാൽ കുറച്ച് ദിവസം വിശ്രമം വേണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുണ്ടാകില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.

'വിശ്രമിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കുറച്ച്ദിവസം വിശ്രമിക്കാൻ എനിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതിനാൽ സോഷ്യൽ മീ‌ഡിയയിൽ എനിക്കൊന്നും എഴുതാനും സാധിക്കില്ല.ഞാൻ ക്ഷമ ചോദിക്കുന്നു. പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.'-താരം കുറിക്കുന്നു. എൺപത്തിനാലുകാരനായ താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം തന്റെ ചിന്തകൾ ജനങ്ങളുമായി പങ്കുവയ്‌ക്കാറുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയതിൽ പ്രഭാസ് നായകനായ കൽക്കി 2898 എഡിയിൽ തകർപ്പൻ പ്രകടനം തന്നെയാണ് താരം പങ്കുവച്ചത്. കോൻ ബനേഗാ ക്രോ‌‌ർപതി എന്ന ബമ്പർ ഹിറ്റ് ഷോ പതിനെട്ടാം സീസണിൽ ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. രജനീകാന്തിന്റെ വേട്ടയ്യനിലാണ് താരം അവസാനമായി അഭിനയിച്ചത്. ആരോഗ്യനിലയറിയിച്ചുള്ള പോസ്റ്റിൽ ആരാധകർ വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടെ എന്ന് ആശംസകൾ നേരുന്നുണ്ട്.

English Summary

ollywood superstar Amitabh Bachchan has announced a break from social media, saying doctors have advised him to rest due to his health condition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMITABH BACHCHAN, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY