SignIn
Kerala Kaumudi Online
Sunday, 28 June 2026 2.19 AM IST

രഞ്ജിത്ത് ചിത്രം 'ലോ ആന്റ് ഓർഡർ' ടൈറ്റിൽ പോസ്റ്റർ

ranjith

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടൈറ്റിൽ ലോ ആന്റ് ഒാ‌ർഡർ എന്നാണ് ഏപ്രിൽ 2ന് കേരള കൗമുദി ഈ പേപ്പർ റിപ്പോർട്ട് ചെയ്തിരുന്നു.

അഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി,ബോബി കുര്യൻ,വി. കെ പ്രകാശ്,ദേവൻ,സുരേഷ് കൃഷ്ണ,ആനന്ദ് മന്മഥൻ,ജോയ് മാത്യു, ഭീമൻ രഘു,ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി,മോഹൻ ജോസ്,മാധുരി, സാബു മോൻ , ഗുണ്ട്കാട് സാബു, നന്ദു,മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി,അംബിക നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ. ജി,മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു.

കഥ തിരക്കഥ സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. .പശ്ചാത്തല സംഗീതം-ബിജിബാൽ, എഡിറ്റർ-മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ് പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, പി .ആർ . ഒ എ .എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, RANJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA