SignIn
Kerala Kaumudi Online
Wednesday, 28 October 2026 10.57 PM IST

'കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും':  കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെയും നോവുകളുടെയും കഥയുമായി ഋത്വിക് ബൈജു

ritwik-baiju
റിത്വിക് ബൈജു,​ കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും

കുടുംബബന്ധങ്ങളിലെ സ്‌നേഹവും സംഘർഷങ്ങളും പ്രമേയമാക്കി ഋത്വിക് ബൈജു രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും'. ആൻ സലീം, ശ്യാമപ്രസാദ്, അനൂപ് മോഹൻദാസ്, പ്രദീപ് കുമാർ, എസ്. കെ. മിനി, അനന്തപത്മനാഭൻ അരവിന്ദ്, വേദിക വിജേഷ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

സഹോദരിയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്, അവരുടെ അസുഖബാധിതയായ അഞ്ചുവയസ്സുകാരി മകൾ അമ്മുവിനെ കവിത സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നു. കുഞ്ഞിന്റെ അമ്മയുടെ സ്ഥാനമേറ്റെടുക്കുന്ന കവിതയ്ക്ക്, ആ കാര്യം സ്വന്തം മകൻ അപ്പുവിന്റെ മനസ്സിലുണ്ടാക്കുന്ന അരക്ഷിതബോധം മറ്റൊരു വെല്ലുവിളിയാകുന്നു.

ആ കുടുംബത്തിനുള്ളിലെ കൊച്ചു കൊച്ചു സംഘർഷങ്ങളും, അവയിലൂടെ കടന്നുപോകുന്ന ഒരമ്മയുടെയും രണ്ടു കുട്ടികളുടെയും അനുഭവങ്ങളുമാണ് 'കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും' അവതരിപ്പിക്കുന്നത്. രാധിക പദ്മകുമാർ ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്നു. സിദ്ധാർത്ഥ പ്രദീപാണ് സംഗീത സംവിധായകൻ. സൗണ്ട് ഡിസൈനും മിക്സിങ്ങും സന്ദീപ് കുറിശ്ശേരി. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ്. ലൈൻ പ്രൊഡ്യൂസർ ജയേഷ് എൽ. ആർ.

ശ്യാമപ്രസാദിന്റെ 'ഋതു' സിനിമയുടെ അസി.ഡയറക്ടറായി ചലച്ചിത്ര രംഗത്തെത്തിയ ഋത്വിക് ബൈജു നിരവധി ലഘുചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 'ജീവനുള്ള സ്വപ്നങ്ങൾ ' എന്ന ഡോക്യുമെന്ററിയ്ക്ക് 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

English Summary

‘Kochu Lokavum Kunju Manushyarum’ is an upcoming film written, produced and directed by Hrithik Baiju. The film explores love and conflicts within family relationships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITWIK BAIJU, MOVIE, FAMILY MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY