SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.58 AM IST

'എന്നാലും  എന്റെ  നസ്രിയേ, ധനുഷിന്റെ സിനിമയിൽ വയറ് കാണിച്ചതിന് കേസ് കൊടുത്ത ആളാണ്'

READ ENGLISH VERSION

nazriya
നസ്രിയ നസീം

സൂര്യ നായകനാകുന്ന 'സീൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് നടി നസ്രിയ നസീം. കഴിഞ്ഞദിവസം ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി ദുബായിൽ നടന്നിരുന്നു. താരങ്ങളായ സൂര്യയും നസ്രിയയും നസ്ലെനും അടക്കം ഇതിൽ പങ്കെടുത്തിരുന്നു.

ഗൗൺ ധരിച്ചാണ് നസ്രിയ ഈ പരിപാടിക്കെത്തിയത്. ഇപ്പോഴിതാ ഈ വസ്ത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് നടി നേരിടുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രധാരണം പാലിക്കണമെന്നാണ് ചിലരുടെ വാദം.

'എന്നാലും എന്റെ നസ്രിയേ, പണ്ട് ധനുഷിന്റെ കൂടെയുള്ള ഒരു ചിത്രത്തിലെ ഒരു പാട്ടിൽ വയറ് കാണിച്ചു. അത് തന്റെയല്ല വേറെ ആരുടെയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരെ കേസ് കൊടുത്ത ആളാണ്', 'പണ്ട് വയറ് കാണിച്ചുവെന്ന് പറഞ്ഞ് എന്തായിരുന്നു', 'അയ്യോ ഇവരും തുടങ്ങിയോ', 'മനസിലെ വിഗ്രഹം വീണുടഞ്ഞു', ' ആദ്യം കണ്ടപ്പോൾ എഐ ആണെന്നാണ് വിചാരിച്ചത്. പിന്നെ വീഡിയോ കൂടി കണ്ടപ്പോൾ ആണ് ഒറിജിനൽ ആണെന്ന് മനസിലായത്'- ഇങ്ങനെ പോകുന്നു കമന്റുകൾ.

ഇതിനിടെ നസ്രിയയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തുന്നുണ്ട്. എന്താണ് ആ വസ്ത്രത്തിന് കുഴപ്പമെന്നാണ് പലരുടെയും ചോദ്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ആരാധകർ വ്യക്തമാക്കുന്നു. ചാൻസിന് വേണ്ടിയാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന ക്ലീഷേ ഡയലോഗ് വേണ്ടെന്നും അവർ വിചാരിച്ചാൽ സ്വന്തമായി സിനിമ ചെയ്യാമെന്നും പലരും അഭിപ്രായപ്പെടുന്നു. നടി ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.

A post shared by Nazriya Nazim Fahadh (@nazriyafahadh)


നവംബർ ആറിനാണ് "സീൻ" തിയേറ്ററുകളിലെത്തുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായ ആവേശം,​ രോമാഞ്ചം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജിത്തു മാധവന്റെ തമിഴ് സിനിമയിലേക്കുള്ള കടന്നുവരവ് കൂടിയാണ് 'സീൻ'.

English Summary

Actress Nazriya Naseem is facing criticism on social media over her outfit at the Dubai promotional event for Scene, starring Suriya. Some users questioned her choice of attire, referring to an alleged past controversy involving a Dhanush film song.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAZRIYA NASEEM, NAZRIYA DUBAI PROMOTION, SURIYA SCENE MOVIE, NAZRIYA DRESS CONTROVERSY, NAZRIYA SOCIAL MEDIA CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY