SignIn
Kerala Kaumudi Online
Saturday, 13 June 2026 9.18 PM IST

മാറ്റമില്ല, വിരാട് കർണയുടെ നാഗബന്ധം ജൂലായ് 3ന്

dd

വിരാട് കർണ നായകനാകുന്ന മിത്തോളജിക്കൽ ആക്ഷൻ-അഡ്വഞ്ചർ ചിത്രം 'നാഗബന്ധം ജൂലായ് 3ന് റിലീസ് ചെയ്യും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരുക്കിയിരിക്കുന്നു. ഹോളിവുഡ് നിലവാരം പുലർത്തുന്ന വിഷ്വൽ എഫക്റ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടന സംവിധായകൻ. അണ്ടർവാട്ടർ ആക്ഷൻ സീക്വൻസുകളും കടലിലെ യുദ്ധമുറകളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കും, നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങൾ. അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്നാണ് നിർമ്മാണം.

ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്ന് അവതരിപ്പിക്കുന്നു. സഹനിർമ്മാതാവ് താരക് സിനിമാസ്. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, പി. ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY