
"ആകാശംലോ ഒക താര" യിൽ കൃഷ്ണ എന്ന കഥാപാത്രമായി തനിനാടൻ ലുക്കിൽ ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം "ചിട്ടി ചിട്ടി ചീമ" പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവ് ജി .വി പ്രകാശ് കുമാറിന്റെ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമനാണ്. അരുൺ ആലാട്ട് 'കുട്ടി കുട്ടി പൂവേ 'എന്ന വരികൾ എഴുതി . പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ആകാശംലോ ഒക താര തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. പ്രേക്ഷകരുടെ മനസിൽ തൊടുന്ന ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചുഎത്തിയ ഗ്ലിംബ്സ് വീഡിയോയും നൽകുന്നത്. മഹാനടി, സീത രാമം,കൽക്കി 2898AD, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങൾക്കുശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രം ആണിത് . തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിന് എത്തും. പി.ആർ.ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |