SignIn
Kerala Kaumudi Online
Tuesday, 25 August 2026 9.11 AM IST

ഇക്കുറിയും ഓണം ബമ്പർ; ഹാട്രിക് നിവിൻ, സർവ്വം മായയ്ക്ക് മുൻപ് കരിയറിൽ നേട്ടങ്ങളില്ലാതെ ആറു വർഷം

ss

ഹാട്രിക് നേടിയതിന്റെ ആവേശത്തിലാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെയാണ് ഹാട്രിക്. നിവിൻ പോളി ഹാട്രിക് അടിക്കുമോ എന്നു കേരളകൗമുദി ആഗസ്റ്റ് 15ന് വാർത്ത നൽകിയിരുന്നു. ഓണം ബമ്പർ താരം ആണ് നിവിൻപോളി എന്ന് ആരാധകർ വിശേഷിപ്പിക്കുന്നു. ഓണചിത്രങ്ങളിലൂടെയാണ് നിവിൻപോളി ഹാട്രിക് നേടുന്നത്. മൂന്നു ഓണം ക്ലാഷിലും പൃഥ്വിരാജ് ചിത്രങ്ങളുമായാണ് ഏ‌റ്റുമുട്ടിയത്. 2017ൽ പൃഥ്വിരാജിന്റെ ആദം ജോണും നിവിൻപോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും തമ്മിൽ മത്സരിച്ചു.

2019ൽ പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേയും നിവിൻപോളിയുടെ ലൗ ആക്‌ഷൻ ഡ്രാമയും ക്ളാഷിന് എത്തി. ആഗസ്റ്റ് 20നാണ് പൃഥ്വിരാജിന്റെ ഖലീഫ റിലീസ് ചെയ്തത്. നിവിൻപോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് പിറ്റേദിവസവും എത്തി. 100 കോടി ക്ളബിൽ കയറാൻ ഒരുങ്ങുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മൂന്നുവർഷം മുൻപ് ഓണക്കാലത്ത് റിലീസ് ചെയ്ത നിവിൻപോളി ചിത്രം രാമചന്ദ്ര ബോസ് ആന്റ് കോ ബോക്സ് ഓഫീസിൽ കനത്ത പരാജയം നേരിട്ടിരുന്നു. ആ ചിത്രത്തിൽ നായികയായ മമിത ബൈജുവുമായി ചേർന്നാണ് ഈ ഓണത്തിന് ബ്ളോക് ബസ്റ്റർ തിളക്കം.

കരിയർ പതിനാറു വർഷം എത്തുമ്പോൾ ഉയർച്ച താഴ്ചകളിലൂടെ നിവിൻ പോളി കടന്നുപോയി. 2019ൽ ഓണം റിലീസായി എത്തിയ ലൗ ആആക്‌ഷൻ ഡ്രാമയ്ക്കു ശേഷം ആറുവർഷം കരിയറിലെ മോശം കാലത്തിലൂടെ കടന്ന് പോയി. മൂത്തോൻ, കനകം കാമിനി കലഹം, മഹാവീര്യയ്യർ, പടവെട്ട്, സ്റ്റാർ ഡേ നൈറ്റ്, തുറമുഖം, രാമചന്ദ്ര ബോസ് ആന്റ്കോ, മലയാളി ഫ്രം ഇന്ത്യ (വർഷങ്ങൾക്കു ശേശത്തിൽ അതിഥി താരമായി എത്തിയെങ്കിലും അത് നിവിൻപോളി ചിത്രമായിരുന്നില്ല) എന്നീ ചിത്രങ്ങൾ എല്ലാം പരാജയം നേരിട്ടു.

2025ൽ സർവ്വം മായയിലൂടെ തന്റെ കാലം നിവിൻ തിരികെപിടിച്ചു. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച സർവ്വം മായ വൻവിജയം നേടി.എന്നാൽ ഈ വർഷം ബേബി ഗേൾ, പ്രതിഛായ എന്നീ ചിത്ര‌ങ്ങൾ വിജയം കൈവരിച്ചില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ വീണ്ടും വിജയ യാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN PAULY, ONAM, BETHLAHEM UNIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY