SignIn
Kerala Kaumudi Online
Monday, 24 August 2026 10.15 AM IST

കാശിയുടെ ഭക്തി സാന്ദ്രതയിൽ നമിത പ്രമോദ്

ss

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെയും ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

നെറ്റിയിൽ ചന്ദനക്കുറിയും തിലകവുമണിഞ്ഞ് തികച്ചും ആത്മീയമായ അന്തരീക്ഷത്തിൽ ചിത്രങ്ങളിൽ നമിതയെ കാണാം. നമിതയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരം ആണ് നമിത. സംരംഭക എന്ന നിലയിലും തിളങ്ങുകയാണ് താരം.

നമിതപ്രമോദിന്റെ സമ്മർ ടൗൺ കഫെ കൊച്ചിയിൽ ഏറെ പ്രസിദ്ധമാണ്. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെതന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ഉദ്ഘാടനവേളയിൽ നമിത പറഞ്ഞിരുന്നു. കൊച്ചി പനമ്പള്ളി നഗറിൽ ആണ് കോഫി ഷോപ്പ്.

അതിഥിയായി മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും നമിത പ്രമോദ് പങ്കുവച്ചിരുന്നു.അതേസമയം മച്ചാന്റെ മാലാഖ ആണ് നമിത പ്രമോദ് നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.സൗബിൻ ഷാഹിർ നായകനായ ചിത്രത്തിൽ ബിജി മോൾ എന്ന നായിക വേഷമാണ് നമിത അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAMITA PRAMOD, LATESTNEWS, KASHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY