SignIn
Kerala Kaumudi Online
Monday, 24 August 2026 10.15 AM IST

സൂപ്പർ ഹീറോയായി സന്ദീപ് പ്രദീപ്

ss

കോസ്മിക് സാംസൺ ടീസർ

യുവതാരം സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന കോസ്മിക് സാംസൺ ടീസർ പുറത്ത്. ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മാത്രമല്ല സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും സമ്മാനിക്കുന്നു.മലയാളത്തിലെ അടുത്ത സൂപ്പർ ഹീറോ ചിത്രം ആണ് കോസ്മിക് സാംസൺ.

ജയസൂര്യ നായകനായ ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ്അഭിജിത് ജോസഫ് . മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ. ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു പ്രധാന താരങ്ങൾ. വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഈ വർഷം തന്നെ റിലീസ് ചെയ്യും.


സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സ്റ്റണ്ട് കൊറിയോഗ്രഫി. ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ) പി.ആർ.ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP PRADEEP, LATESTNEWS, TRAILER OUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY