മിനിസ്‌ക്രീനിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരദമ്പതികളാണ് ജീവയും അപർണ തോമസും. തമാശകളും കൗണ്ടറുകളും രസകരമായ അവതരണ ശൈലിയുമൊക്കെയാണ് ഇരുവരെയും മലയാളികൾക്ക് ഏറെ പ്രിയങ്കരമാക്കിയത്. അടുത്തിടെയായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. വിവാഹവാർഷിക ദിനമായ ഇന്ന് വേർപിരിയുന്നതിനെ സംബന്ധിച്ച് സ്ഥിരീകരണവുമായി ജീവ സാമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വാർത്തയിൽ കൂടുതൽ വ്യക്തത വരുത്തി അപർണ തോമസും രംഗത്തെത്തിയിരിക്കുകയാണ്.
11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് തിരശീല വീഴുന്നു എന്നാണ് അപർണ പോസ്റ്രിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പ്രതികരണത്തിനായി പലരും കാത്തിരിക്കുകയായിരുന്നു എന്നറിയാം. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാൽ തനിക്കിപ്പോൾ മനസമാധാനവും സന്തോഷവും തോന്നുന്നുണ്ടെന്നും അപർണ പോസ്റ്റിൽ പങ്കുവച്ചു.
'എന്റെ പ്രതികരണത്തിനായി നിങ്ങളിൽ പലരും കാത്തിരിക്കുകയായിരുന്നു എന്നറിയാം, അതുകൊണ്ട് നേരിട്ട് തന്നെ കാര്യങ്ങൾ പറയുകയാണ്. അതെ, ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചിരിക്കുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല, സത്യസന്ധമായി പറഞ്ഞാൽ ഇനി തുടർന്നുപോകാൻ എനിക്ക് ആഗ്രഹവുമില്ലായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എങ്കിലും എനിക്കുവേണ്ട ഈ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു.
ഇന്ന് പൂർണ ഹൃദയത്തോടെ എനിക്ക് പറയാൻ സാധിക്കും, ഞാൻ ഏറെ മനഃസമാധാനത്തിലാണ്. ഞാൻ സന്തോഷവതിയാണ്, സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്, ഒപ്പം കഴിഞ്ഞ കുറെക്കാലമായി അനുഭവപ്പെടാത്തത്ര സമാധാനവും എനിക്കിപ്പോൾ തോന്നുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്.'
Malayalam television celebrity couple Jeeva and Aparna Thomas have confirmed their separation after 11 years of marriage. Following a social media post by Jeeva, Aparna Thomas clarified in her own update that their marital life has ended. She stated it was a difficult decision but expressed feeling peace and happiness now regarding the personal matter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |