SignIn
Kerala Kaumudi Online
Thursday, 30 July 2026 7.15 AM IST

മാറ്റിവച്ച രാമായണ ട്രെയിലർ ഇന്ന് ബ്രഹ്മമുഹൂർത്തത്തിൽ

ss

ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ' ട്രെയിലർ ഇന്ന് പുലർച്ചെ 4. 15ന് റിലീസ് ചെയ്യും. തികച്ചും ആത്മീയവും പവിത്രവുമായ സമയമെന്ന് കരുതപ്പെടുന്ന 'ബ്രഹ്മമുഹൂർത്തത്തിലാണ്' നിർമ്മാതാക്കൾ ട്രെയിലർ പുറത്തുവിടുന്നത്. മാറ്റിവച്ച ട്രെയിലർ റിലീസ് ഇന്നത്തേക്ക് മാറ്റുന്നത് ഭാരതീയ ഇതിഹാസത്തോടുള്ള ആദരവായാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. പുലർകാലത്തിന് മുന്നേ തങ്ങളുടെ സ്വപ്ന ചിത്രത്തിന്റെ ദൃശ്യവിരുന്ന് ലോകമെമ്പാടുമുള്ള സിനിമാസ്നേഹികൾക്കായി ദൃശ്യമാകുന്നതിന്റെ ആവേശത്തിലാണ് അണിയറ പ്രവർത്തകർ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തരംഗമാകുമെന്ന് കരുതപ്പെടുന്ന രാമായണ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലിക്ക് തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് നിർമ്മാണം. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതം . പി .ആർ. ഒ : ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY