SignIn
Kerala Kaumudi Online
Sunday, 26 July 2026 5.10 AM IST

സൂര്യയ്ക്ക് ഹായ് പറഞ്ഞ് നയൻതാര , വിശ്വനാഥ് ആന്റ് സൺസും ഹായ്‌യും ഒരേദിവസം റിലീസിന്

ss

നടിപ്പിൻ നായകൻ സൂര്യയുടെ വിശ്വനാഥ് ആന്റ് സൺസും തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ ഹായ്‌യും ഒരേദിവസം റിലീസിന്. ആഗസ്റ്റ് 14ന് ഇരുചിത്രങ്ങളും പ്രദർശനത്തിന് എത്തും. കറുപ്പിന്റെ ബ്ലോക് ബസ്റ്രർ വിജയത്തിനുശേഷം എത്തുന്ന സൂര്യ ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നു.ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ഒരുക്കിയ വെങ്കി അട് ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്റ് സൺസിൽ കോടീശ്വരനായാണ് സൂര്യ എത്തുന്നത്.മൂന്നു വർഷത്തിനുശേഷം എത്തുന്ന നയൻതാരയുടെ തമിഴ് ചിത്രം ആണ് ഹായ്.

നയൻതാരയും കവിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹായ് സംവിധാനം ചെയ്യുന്നത് വിഷ്ണു എടവൻ ആണ്. റൊമാന്റിക് കോമഡി ഗണത്തിൽ പ്പെടുന്ന ചിത്രത്തിലൂടെ ഇരുവരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലിഫ്ട്, ദാദ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനാണ് കവിൻ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.അതേസമയം റിലീസിന് മുൻപേ പ്രീ സെയിലിൽ 300 കോടി നേടിയ വിശ്വനാഥ് ആന്റ് സൺസിൽ മമിത ബൈജു ആണ് നായിക. പക്കാ ഫാമിലി എന്റർടെയ്നറാണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ. ജി.വി. പ്രകാശ് കുമാർ ഈണം പകരുന്നു.ഛായാഗ്രഹണം - നിമിഷ് രവി,

ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന് നവീൻ നൂലി ചിത്രസംയോജനം നിർവഹിക്കുന്നു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY