SignIn
Kerala Kaumudi Online
Sunday, 26 July 2026 5.10 AM IST

ചിരഞ്ജീവിയായി നിവിൻ പോളി,​ ഏഴു കടൽ ഏഴു മലൈ ഒക്ടോബർ 1ന്

ss

നിവിൻ പോളി, സൂരി എന്നിവരെ പ്രധാന കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന ഏഴുകടൽ ഏഴുമലൈ ഒക്ടോബർ 1ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ സ്പെഷ്യൽ ടീസർ പുറത്തിറക്കി.

97 സെക്കന്റ് ദൈർഘ്യമുള്ള ടീസർ കൗതുകം സൃഷ്ടിക്കുന്നു. 'ഒരു അമ്മ എലി, ഒരു നല്ല മനുഷ്യൻ, അമരനായ ഒരു മനുഷ്യൻ, ഒരു നിഗൂഢമായ സ്ത്രീ എന്നിവരുടെ ചിത്രം പറയുന്നതാണ് ടീസർ. ഓടുന്ന ട്രെയിനിൽ ആണ് പ്രൊമോ പ്രധാനമായും ചിത്രീകരിച്ചത്.

32 വയസ്സുള്ള ഒരു സാധാരണക്കാരനും 8000 വർഷം പഴക്കമുള്ള ചിരഞ്ജീവിയും കണ്ടുമുട്ടുന്നു. മകനായി ദുബായിൽ നിന്ന് സൂരി കൊണ്ടു വന്ന ബിസ്ക്കറ്റ് ട്രെയിനിൽ ഒരു എലിക്ക് നിവിൻ കൊടുക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. അഞ്ജലി ആണ് നായിക. സംവിധായകൻ റാമിന്റെ ആറാമത്തെ സംവിധാന സംരംഭമാണ് ഏഴുകടൽ ഏഴു മലൈ. പ്രണയം, വേദന, കഷ്ടപ്പാടുകൾ, കരുണ, വീണ്ടെടുപ്പ് എന്നിവയെക്കുറിച്ച് അന്വേഷണവും വിഭാവനം ചെയ്യുന്നു. യുവൻശങ്കർ രാജയും സന്തോഷ് ദയാനിധിയും ചേർന്നാണ് സംഗീതം. എൻ.കെ. ഏകാംബരം ഛായാഗ്രഹണവും മാത്തി വി.എസ്. എഡിറ്റിംഗും നിർവഹിക്കുന്നു. വി.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY