SignIn
Kerala Kaumudi Online
Sunday, 26 July 2026 5.10 AM IST

ഡിക്യു 41, ടൈറ്റിൽ ഇന്ന് അറിയാം

ss

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ - ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ 10. 8ന് റിലീസ് ചെയ്യും. ലൗ വിൽ സ്പാർക് എഗൈൻ എന്നാണ് എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഡിക്യു 41 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രം കൂടിയാണ്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയാണ് ഒരുക്കുന്നത്.ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി. വി പ്രകാശ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാന്റെ അടുത്ത റിലീസുകൾ. പി.ആർ.ഒ - ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY