SignIn
Kerala Kaumudi Online
Friday, 26 June 2026 3.41 PM IST

ഗാട്ട കുസ്തി 2 ജൂലായ് 3ന് തുടങ്ങും

ss

വിതരണം

ഇ ഫോർ എന്റർടെയ്ൻമെന്റ്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ഗാട്ട കുസ്തി 2’ ജൂലായ് 3ന് ആഗോള റിലീസായി എത്തും . കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയിൻമെന്റ് ആണ്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് . ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളി പെൺകുട്ടിയായാണ് ഐശ്വര്യ വേഷമിട്ടത്.വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് രണ്ടാം ഭാഗത്തിൽ .

ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്.യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് മറ്റ് താരങ്ങൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിൽ പുതുതായി എത്തിയ താരങ്ങൾ.

വേൽസ് ഫിലിം ഇന്റർനാഷണൽ, വിഷ്ണു വിശാൽ സ്റ്റുഡിയോസ് എന്നീ ബാനറിൽ ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ പി.ആർ.ഒ : ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY