SignIn
Kerala Kaumudi Online
Thursday, 25 June 2026 11.32 AM IST

'തുടക്കം' അതിമനോഹരം ആവട്ടെ, പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

ss

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്ന 'തുടക്കം" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ''ഓരോ യാത്രയും ഒരു ആദ്യചുവടുവപ്പിൽ നിന്നാണ് ആരംഭിക്കുന്നത്" എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആഗസ്റ്റ് 7ന് തിയേറ്റുറകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ അതിഥിവേഷത്തിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. തുടക്കം

ഒരു കുടുംബചിത്രം എന്നാണ് ജൂഡ് ആന്തണി ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജൂഡ് ആന്തണിയും ലിനിഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ചേർന്നാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് : ചമൻ ചാക്കോ. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY