
ഉർവശി,നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിസിറ്റർ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഹൊറർ ചിത്രം ആണ് വിസിറ്റർ.ഇതാദ്യമായാണ് ഉർവശിയും നവ്യ നായരും ഒരുമിക്കുന്നത്. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇ .എം . കെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്,മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം.അതേസമയം പാർവതി തിരുവോത്ത്, ജോജു ജോർജ് എന്നിവരോടൊപ്പം പ്രധാന വേഷം അവതരിപ്പിക്കുന്ന ആശ ആണ് ഉർവശിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പാർവതി തിരുവോത്തും ഉർവശിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ആശയ്ക്കുണ്ട്.പരിമള ആന്റ് കോ ആണ് ഒടുവിൽ റിലീസ് ചെയ്ത ഉർവശിചിത്രം. 20 വർഷത്തിനുശേഷം ജയറാമും ഉർവശിയും ഒരുമിച്ച ചിത്രം കൂടിയാണ് പരിമള ആന്റ് കോ. തമിഴ് ചിത്രമായ പരിമള ആന്റ് കോയിൽ ഉർവശി മികച്ച പ്രകടനം കാഴ്ചവച്ചു.പി. ആർ .ഒ എ. എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |