
ചെന്നൈ : ഭാരതിരാജയുടെ പ്രശസ്തചിത്രം 16 വയതിനിലേയിൽ ചെറിയവേഷം ചെയ്താണ് സംവിധായകൻ കെ.ഭാഗ്യരാജിന്റെ രംഗപ്രവേശം. അദ്ദേഹത്തിന് കീഴിൽ സഹസംവിധായകനും, സിഗപ്പു റോജാക്കളിൽ സംഭാഷണമെഴുതി തിരക്കഥയിലും സഹായിയായി.
പിന്നീട് പല ഭാരതിരാജ ചിത്രങ്ങളിലും സഹരചയിതാവും സഹസംവിധായകനുമായി. 1979ൽ സുവരില്ലാത ചിത്രങ്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'ഡാർലിംഗ് ഡാർലിംഗ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഡാർലിംഗ് ഡാർലിംഗിൽ പൂർണിമയായി ഒരുമിച്ചഭിനയിച്ചിരുന്നു. പലതിലും അദ്ദേഹമായിരുന്നു നായകൻ. നുങ്കംപക്കത്തെ വീട്ടിലെ പൊതുദർശനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രജനികാന്ത്, പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ, നാം തമിഴർ കക്ഷി സ്ഥാപകൻ സീമാൻ, കനിമൊഴി എം.പി, പ്രേമലത വിജയകാന്ത് എം.എൽ.എ, സിനിമാ പ്രവർത്തകരായ ശരത്കുമാർ, സുഹാസിനി, ജയറാം, പാർവതി, ദിലീപ് തുടങ്ങിയവരെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |