SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

പിൻഗാമിയാകണമെന്ന് എം.ജി.ആർ, ഭാരതിരാജയ്ക്ക് വിധിച്ചു

aa

''ഇവൻ കലയിലെ എന്റെ പിൻഗാമിയാണ്'' 1983ൽ കെ.ഭാഗ്യരാജിനെ വേദിയിലിരുത്തി എം.ജി.ആർ ഇത് പ്രഖ്യാപിക്കുമ്പോൾ തമിഴകം ഒന്നിളകി. രാഷ്ട്രീയത്തിലെ പിൻഗാമി ജയലളിതയാകുമെന്ന അഭ്യൂഹങ്ങൾ കത്തി നിൽക്കുന്ന കാലം. അന്നത്തെ മുഖ്യമന്ത്രി കൂടിയായ എം.ജി.രാമചന്ദ്രൻ പിൻഗാമിയെ പ്രഖ്യാപിച്ചെങ്കിലും മുതലെടുക്കാൻ അദ്ദേഹത്തിനായില്ല.

നിർമ്മാണ കമ്പനി എ.വി.എം നിർമ്മിച്ച ആദ്യ ഭാഗ്യരാജ് ചിത്രം 'മുന്താണൈ മുടിച്ച്' ന്റെ വിജയാഘോഷ ചടങ്ങായിരുന്നു വേദി.
'തിരക്കഥകളുടെ രാജാവ്' എന്നാണ് അറിയപ്പെട്ടിരുന്നത്. സിനിമയോടുള്ള തീവ്രമായ സ്‌നേഹം അദ്ദേഹത്തെ ജന്മനാടായ കോയമ്പത്തൂരിൽ നിന്നും ചെന്നെയിലെത്തിച്ചു. ബി.എസ്.സി പൂർത്തിയാക്കിയ ശേഷം സംവിധായകൻ ജി.രാമകൃഷ്ണന്റെ സഹായിയായി പിന്നീട് ഭാരതിരാജയുടെ ശിഷ്യനായി. 1977ൽ '16 വയതിനിലെ'യ്ക്ക് ശേഷം അടുത്ത ചിത്രമായ 'കിഴക്കെ പോകും റെയിലി'ലും ൽ അഭിനയിച്ചു. തുടർന്ന് 'സിഗപ്പു റോജകൾക്ക്' ഭാരതിരാജയുടെ നിർബന്ധപ്രകാരം സംഭാഷണം എഴുതി. ആ ചിത്രത്തിന്റെ വൻവിജയം വഴിത്തിരിവായി.

ഭാഗ്യരാജ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ സഹായിച്ച നടി പ്രവീണയുമായി പ്രണയത്തിലായി വിവാഹിതയായി. പ്രവീണ മരിച്ചതോടെ പൂർണിമയെ വിവാഹം കഴിച്ചു. പാരിജാതം എന്ന സിനിമയിലൂടെ മകൾ ശരണ്യയെയും 'ചക്കരക്കട്ടി' എന്ന സിനിമയിലൂടെ മകൻ ശാന്തനുവിനെയും സിനിമയിലെത്തിച്ചു. ഭാഗ്യരാജിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

 ഗുരു പോയി പിറകെ ശിഷ്യനും

ഭാരതിരാജയുടെ അടുത്ത ചിത്രം പുതിയ വാർപ്പുകളിൽ നായക കഥാപാത്രമായ ഷണ്മുഖമണിയെ ഭാഗ്യരാജ് സ്‌ക്രീനിൽ എത്തിച്ചു. ഗുരുവിനൊപ്പം തിരക്കഥാരചനയിലും പങ്കാളിയായി. ആവർഷം തന്നെ (1979) ചുവരില്ലാത്ത ചിത്രങ്ങളിലൂടെ സ്വതന്ത്ര സംവിധായകനായി. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ചു. ഗുരു അന്തരിച്ച് അധികം വൈകാതെ ശിഷ്യനും മടങ്ങി.

 ബോളിവുഡിലും കൈയ്യൊപ്പ്

1986ൽ ഭാരതിരാജയുടെ 'ഒരു കൈതിയൻ ഡയറി' ആക്രി രാസ്താ എന്ന പേരിൽ റീമേക്ക് ചെയ്ത് കെ.ഭാഗ്യരാജ് ബോളിവുഡിലെത്തി. അമിതാഭ് ബച്ചനും ജയപ്രദയും ശ്രീദേവിയുമായിരുന്നു നായികമാർ. തെലുങ്ക്, കന്നഡ, ഒറിയ തുടങ്ങിയ നിരവധി ഭാഷകളിൽ സിനിമകൾ റീമേക്ക് ചെയ്തു.

 പ്രണയ വിവാഹം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARATHIRAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA