
നല്ല വിദ്യാഭ്യാസത്തിലൂടെ നല്ല തൊഴിൽ നേടുക എന്നതാണ് പുതിയ കാലത്തിലെ കുട്ടികളുടെ സ്വപ്നം.
അറിവ് ആധുനിക കാലത്തിനൊപ്പം സഞ്ചരിച്ചാലേ വിദേശനാടുകളിൽ ജോലി നേടാൻ കഴിയൂ.
സ്വദേശത്തായാലും വിദേശത്തായാലും നല്ല ജോലി നേടുക എന്ന സ്വപ്നം പൂവണിയാൻ കഴിയുന്ന രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ ഗ്രൂപ്പാണ് ഇമ്മാനുവേൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.
കേരള തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് പ്രവർത്തിക്കുന്ന ഇമ്മാനുവേൽ കോളേജിനെ നയിക്കുന്നത് ഡോ.സാമുവൽ ജോർജ് കലയരസൻ ആണ്.
വിദ്യാഭ്യാസത്തെ ദൈവതുല്യമായി കാണുന്ന ചെയർമാനാണ് ഡോ.സാമുവൽ ജോർജ്.അതിനൊരു കാരണമുണ്ട് . കേരള സർക്കാരിലെ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറായിരുന്ന പിതാവിന്റേയും ഹെഡ്മിസ്ട്രസായിരുന്ന മാതാവിന്റെയും ആഗ്രഹമാണ് ഇമ്മാനുവേൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിലൂടെ ഡോ.സാമുവൽ ജോർജ് പ്രാവർത്തികമാക്കുന്നത്.
എം ബി ബി എസ് പാസായ ഡോ.സാമുവൽ ജോർജ് എം ആർ എസ് എച്ച് നേടാനായി ലണ്ടനിൽ പോയപ്പോഴാണ് സ്വന്തമായി ഒരു വിദ്യാഭ്യാസ ഗ്രൂപ്പ് ആരംഭിക്കണമെന്ന ആഗ്രഹം ആദ്യമായി തോന്നിയത്.
മാതാപിതാക്കളുടെ ആഗ്രഹവും ഡോ.സാമുവൽ ജോർജിന്റെ ആഗ്രഹവും ദൈവങ്ങളുടെ അനുഗ്രഹവും ഒത്തു ചേർന്നപ്പോൾ മാർത്താണ്ഡത്ത് ഇമ്മാനുവേൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് തറക്കല്ലിട്ടു.
ഇന്ന് 110 ഏക്കറുകളിലായാണ് ഇമ്മാനുവേൽ അരശർ കോളേജുകൾ പ്രവർത്തിക്കുന്നത്.അലോപ്പതി ഡോക്ടറായ സാമുവൽ ജോർജ് അന്തസായാണ് ഇമ്മാനുവൽ അരശർ ആയൂർവേദ മെഡിക്കൽ കോളേജിനെ മികച്ച രീതിയിൽ നയിക്കുന്നത്.
ഇമ്മാനുവൽ ഗ്രൂപ്പിന്റെ കീഴിലുള്ള ആയൂർവേദ മെഡിക്കൽ കോളേജും ആശുപത്രിയും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ്.നാട്ടുകാരുടെ ആശ്രയവുമാണ്.
ഇമ്മാനുവൽ അരശർ ഗ്രൂപ്പിന് കീഴിലുള്ള നാച്യുറോപ്പതി ആൻഡ് യോഗാ മെഡിക്കൽ കോളേജ്,
ഗ്ലോബൽ കോളേജ് ഓഫ് നഴ്സിംഗ്,
ഗ്ലോബൽ കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ്, ഇമ്മാനുവേൽ അരശർ കോളേജ് ഓഫ് ഫാർമസി, ഗ്ലോബൽ കോളേജ് ഓഫ് ഫിസിയോ തെറാപ്പി, ഇമ്മാനുവൽ അരശർ കോളേജ് ഓഫ് നഴ്സിംഗ്, ഇമ്മാനുവൽ അരശർ കോളേജ് ഓഫ് എഡ്യൂക്കേഷൻ, ഇമ്മാനുവേൽ അരശർ ജെ ജെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്നിക്, ഇമ്മാനുവൽ അരശർ കോളേജ് ഒഫ് മറൈൻ എഞ്ചിനീയറിംഗ്, ഇമ്മാനുവൽ അരശർ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ്, ഗ്ലോബൽ ഇന്റർനാഷണൽ റിസർച്ച് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ്.
മഹാത്മാഗാന്ധിയേയും മദർ േെരസയേയും മാതൃകയായി കാണുന്ന ഡോ.സാമുവൽ ജോർജിന് വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ട്.ഇമ്മാനുവൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനെ ഒരു ഡീംഡ് യൂണിവേഴ്സിറ്റിയാക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാനുമുള്ള കഠിന പ്രയത്നത്തിലാണ് ഡോ. സാമുവൽ ജോർജ്.
സാധാരണക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനമാണ് ലക്ഷ്യമിടുന്നത്.അറിവ് നേടിയാലേ നല്ല യുവതലമുറ ഉണ്ടാകൂ.
നല്ല യുവതയിലൂടെയേ നല്ല സമൂഹമുണ്ടാകൂ.നല്ല സമൂഹമുണ്ടായാലേ നല്ല രാജ്യമുണ്ടാകൂ എന്നാണ് ഡോ.സാമുവൽ ജോർജ് പറയുന്നത്. ഗാന്ധിജി സ്വപ്നം കണ്ടതു പോലെ ഗ്രാമങ്ങളുടെ വളർച്ചയും വികസനവുമാണ് ഇമ്മാനുവൽ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ഡോ.സാമുവൽ ജോർജ്ജിന്റെ ഭാര്യയും അദ്ധ്യാപികയും ഗവേഷകയുമായ ഡോ.ഷക്കീല ശാന്തകുമാരിയാണ് ഇമ്മാനുവൽ അരശർ സ്ഥാപനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്.
എല്ലാ വിദ്യാർത്ഥികൾക്കും അമ്മയെ പോലെയാണ് ഡോ.ഷക്കീല ശാന്തകുമാരി.സ്വന്തം മക്കളെ പോലെയാണ് കുട്ടികൾക്ക് ഉപദേശവും നിർദ്ദേശവും സ്നേഹവും നൽകുന്നത്.
150 കിടക്കകളുള്ള മാർത്താണ്ഡം എസ്.ജി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, 300 കിടക്കകളുള്ള ഇമ്മാനുവൽ അരശർ ആശുപത്രി, 100 കിടക്കകളുള്ള ഇമ്മാനുവൽ അരശർ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ജനറൽ വാർഡിലെ രോഗികൾക്ക് സൗജന്യ ചികിത്സ മാത്രമല്ല ഭക്ഷണവും നൽകുന്നുണ്ട്.മൂന്നു നേരവും രുചിയുള്ള ഭക്ഷണമാണ് രോഗികൾക്ക് സൗജന്യമായി നൽകുന്നത്.
കന്യാകുമാരി ജില്ലയിലാണ് ഇമ്മാനുവൽ അരശർ കോളേജുകൾ പ്രവർത്തിക്കുന്നതെങ്കിലും കേരളീയമായ അന്തരീക്ഷമാണ് അവിടെയുള്ളത് . അതുകൊണ്ടായിരിക്കണം ഇവിടെ പല വകുപ്പുകളിലായി പ്രവർത്തിക്കുന്ന വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അയ്യായിരത്തോളം വിദ്യാർഥികളിൽ തൊണ്ണൂറു ശതമാനം വിദ്യാർത്ഥികളും മലയാളി കുട്ടികളാണ്.
നല്ല ലാബും, നല്ല അദ്ധ്യാപകരും, നല്ല യാത്രാ സൗകര്യവും, നല്ല ഹോസ്പിറ്റൽ സൗകര്യവും,
നല്ല ഭക്ഷണവും, നല്ല കായിക പരിശീലനവും
നല്ല മാനേജ്മെന്റും ചേരുന്നതിനാലാണ് മലയാളി കുട്ടികൾ കൂടുതലായി ഇമ്മാനുവൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ പഠിക്കാനായി വരുന്നത്.
ലോകം ഓരോ നിമിഷവും മാറുകയാണ്. അറിവും അനുദിനം വളരുകയാണ്.പഴയ വിദ്യാഭ്യാസ രീതികളല്ല ഇപ്പോഴുള്ളത്.പുതിയ കാലത്തിനനുസരിച്ച് പഠനവും മാറിയേ പറ്റൂ.ഇമ്മാനുവൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ പുതിയ കാലത്തിലേക്ക് നയിക്കാനായി പുതിയ തലമുറയും മുന്നിലുണ്ട്.ഡോ.സാമുവൽ ജോർജിന്റെ മകനും ഓർത്തോ സ്പെഷ്യലിസ്റ്റുമായ ഡോ.എസ്. ജെ. ടെറൻസ്, മരുമകൾ ഡോ.സ്നേഹാ ടെറൻസ്,മകൾ ഡോ.ഡയാന എന്നിവരാണ് ഡയറക്ടേഴ്സ്.
പഴമയിലെ നന്മകളൊന്നും കൈവിടാതെ പുതിയ തലമുറയിലൂടെ ഇമ്മാനുവൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമായി എന്നെന്നും നിലനിൽക്കുമെന്നാണ് ചെയർമാൻ ഡോ.സാമുവൽ ജോർജ് പറയുന്നത്.
ലോകം ഉണ്ടായ കാലം മുതലേ മനുഷ്യൻ അറിവ് തേടിയുള്ള യാത്രയിലാണ്.ആ അറിവുകളാണ് ലോകത്തെ ഈ വിധത്തിൽ ആധുനികമായി മാറ്റിയത്. ഇമ്മാനുവൽ അരശർ ഗ്രൂപ്പിന്റെ കോളേജുകളിൽ പഠിക്കുന്ന കുട്ടികൾ ഒരിക്കലും നിരാശരാകേണ്ടി വരില്ല.
കാരണം വിദ്യാഭ്യാസത്തിന്റെ വിലയറിയുന്നവരാണ് ഇമ്മാനുവൽ അരശർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |