SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.28 AM IST

ചിപ്‌സ് പാക്കറ്റിനുള്ളിൽ നിറയ്‌ക്കുന്നത് സാധാരണ വായുവല്ല; ഇത് കമ്പനികളുടെ കച്ചവട തന്ത്രവുമല്ല, പിന്നിലെ ലക്ഷ്യം മറ്റൊന്ന്

chips-packet
പ്രതീകാത്മക ചിത്രം

ലെയ്‌സ്, ബിംഗോ ഉൾപ്പെടെയുള്ളവ വാങ്ങിക്കുമ്പോൾ പാക്കറ്റിനുള്ളിലെ ചിപ്‌സിനെക്കാൾ കൂടുതൽ കാറ്റാണെന്ന് പരാതിപ്പെടുന്നവരാകും കൂടുതലാളുകളും. വലിയ പാക്കറ്റിനുള്ളിൽ ഏകദേശം അരഭാഗത്തോളം മാത്രമേ ചിപ്‌സ് ഉണ്ടാകാറുള്ളു. പലരും ഇതിനെ ഉപഭോക്താക്കളെ തെറ്രിദ്ധരിപ്പിക്കാനുള്ള കമ്പനികളുടെ തന്ത്രമായിട്ടാണ് കാണുന്നത്. എന്നാൽ, യാഥാർത്ഥ്യം അതല്ല. പാക്കറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന വായു ചിപ്‌സിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്.

പാക്കറ്റിനുള്ളിലുള്ളത് സാധാരണ വായുവല്ല

ചിപ്‌സ് പാക്കറ്റിനുള്ളിൽ നിറച്ചിരിക്കുന്നത് സാധാരണ വായുവല്ല. നൈട്രജൻ വാതകമാണ്. പാക്കറ്ര് സീൽ ചെയ്യുന്നതിന് മുൻപ് അതിനുള്ളിലെ ഓക്‌സിജൻ പുറത്താക്കി നൈട്രജൻ നിറയ്‌ക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നത്.

അന്തരീക്ഷത്തിലെ ഏകദേശം 78 ശതമാനവും നിറമോ മണമോ ഇല്ലാത്ത നൈട്രജനാണ്. ഇതൊരു ഇനർട്ട് ഗ്യാസ് ആയതിനാൽ ഭക്ഷണവുമായി എളുപ്പത്തിൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല. അതിനാൽ ചിപ്‌സിലെ എണ്ണ പെട്ടെന്ന് കേടാകുകയോ പഴകിയ രുചിയുണ്ടാകുകയോ ചെയ്യില്ല. ഇതിലൂടെ ചിപ്‌സ് കൂടുതൽ കാലം പുതുമയും ക്രിപ്‌സിനസും രുചിയും നിലനിർത്തുന്നു.

സുരക്ഷാ കവചം

ചിപ്‌സ് വളരെ എളുപ്പത്തിൽ പൊട്ടിപ്പോകുന്ന ഭക്ഷണമാണ്. ഫാക്‌ടറിയിൽനിന്ന് ഗോഡൗണുകളിലേക്കും അവിടെനിന്ന് കടകളിലേക്കുമുള്ള യാത്രയ്‌ക്കിടയിൽ ഈ പാക്കറ്റുകൾ പലതവണ കൈകാര്യം ചെയ്യപ്പെടുന്നു. ഈ സമയത്ത് പാക്കറ്റിനുള്ളിലെ നൈട്രജൻ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നു. പുറത്തുനിന്ന് വരുന്ന മർദ്ദത്തെ പാക്കറ്റിനുള്ളിലെ നൈട്രജൻ വാതകം പ്രതിരോധിക്കുന്നതിനാൽ ചിപ്‌സ് പൊട്ടിപ്പോകാനുള്ള സാദ്ധ്യത ഗണ്യമായി കുറയുന്നു.

പാക്കറ്റിന്റെ വലിപ്പത്തിന്റെ മാനദണ്ഡം

പാക്കറ്റിന്റെ അളവ് നിശ്ചയിക്കുന്നത് ചിപ്‌സിന്റെ അളവ് മാത്രം കണക്കിലെടുത്തല്ല. ഉൽപ്പന്നത്തിന്റെ സുരക്ഷ, നിർമ്മാണ യന്ത്രങ്ങളുടെ പ്രവർത്തനരീതി, ഗതാഗത സൗകര്യം, വിവിധതരം ചിപ്‌സുകളുടെ ആകൃതി, ഘടന തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് പാക്കേജിംഗ് രൂപകൽപന ചെയ്യുന്നത്. അതിനാൽ എല്ലാ ചിപ്‌സ് പാക്കറ്റുകളിലും നൈട്രജൻ വാതകത്തിന്റെ അളവ് ഒരുപോലെയാകണമെന്നില്ല.

ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നുണ്ടോ?

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തുന്നത് നെറ്റ് വെയ്റ്റ് ആണ്. അതായത്, പാക്കറ്റിനുള്ളിലെ ചിപ്‌സിന്റെ യഥാർത്ഥ ഭാരം. പാക്കറ്റ് എത്ര വലുതായാലും അതിനുള്ളിലെ ചിപ്‌സിന്റെ അളവ് എത്രയാണെന്നുള്ളതാണ് ഉപഭോക്താവിന് ഉറപ്പുനൽകുന്ന കാര്യം.

English Summary

Chips packets are filled with nitrogen gas, not ordinary air. The gas keeps the chips fresh, prevents them from breaking during transport, and extends shelf life. The amount of chips is based on net weight, not the size of the packet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PACKET CHIPS, FOOD, NITROGEN GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360