SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.09 AM IST

ഗർഭിണിയെ പിടിച്ചുതള്ളിയെന്ന ഹർജി: രാഹുലിന് നോട്ടീസ്

j

ന്യൂഡൽഹി: ഗർഭിണിയായ തന്നെ പിടിച്ചുതള്ളിയെന്ന മാദ്ധ്യമപ്രവർത്തകയുടെ ഹർജിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. മാദ്ധ്യമപ്രവർത്തക രിച പരാശറാണ് ഹർജിക്കാരി. 12ന് 'ഇന്ത്യ" മുന്നണിയും ഇടതു വിദ്യാർത്ഥി സംഘടനകളും സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ രാഹുൽ പിടിച്ചുതള്ളിയെന്നാണ് ആരോപണം.

മൂന്ന് മാസം ഗർഭിണിയായിരുന്ന താൻ തറയിൽ വീണുവെന്നും ആശുപത്രിയിൽ പോകേണ്ടി വന്നുവെന്നും ഹർജിക്കാരി പറയുന്നു. തള്ളരുതെന്ന് വിളിച്ചുപറഞ്ഞു. കൈ മുറിഞ്ഞ് ചോര വന്നിട്ടും രാഹുലോ സുരക്ഷാ ഉദ്യോഗസ്ഥരോ ഗൗനിച്ചില്ല. രാഹുലിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഡൽഹി പൊലീസിനോടും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിലപാട് തേടി.

എല്ലാമറിയാം,​ പരിശോധിക്കും

എസ്.ഐ.ആർ പ്രക്രിയയിൽ ഉൾപ്പെടെ കമ്മിഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്ന സംശയം 'ഇന്ത്യ" മുന്നണി ഇന്നലെ സുപ്രീംകോടതിയിൽ ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ചേർന്നെടുത്ത തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നോയെന്നതാണ് പ്രധാന വിഷയമെന്ന് മുന്നണിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. തങ്ങൾക്ക് എല്ലാമറിയാമെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, കമ്മിഷൻ തീരുമാനങ്ങളുടെ സാധുത പരിശോധിക്കുമെന്ന് സൂചന നൽകി. നിലപാടറിയിക്കാൻ തിര‌ഞ്ഞെടുപ്പ് കമ്മിഷൻ,​ ഗ്യാനേഷ് തുടങ്ങിയവർക്ക് 10 ദിവസം കൂടി സമയം അനുവദിച്ചു. നവംബർ 17ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, LATESTNEWS, NATIONAL, ISSUE NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360