SignIn
Kerala Kaumudi Online
Sunday, 20 September 2026 7.03 PM IST

തമിഴ്നാട് എ.സി ബസുകൾക്ക് ഇനി 'ടിവികെ നിറം'

ss

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടി.എൻ.എസ്.ടി.സി) പുതിയ ബസുകൾക്ക് ഇനി നിറം മാറ്റം. ഭരണകക്ഷിയായ ടി.വി.കെയുടെ പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും നൽകി. സർവീസ് ആരംഭിച്ചില്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ബസുകളുടെ ഫോട്ടോകൾ പ്രചരിച്ചതോടെ വിവാദവും കൊഴുത്തു.

ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സർവീസ് ആരംഭിക്കുന്ന എ.സി ബസുകൾക്കാണ് ഈ നിറം നൽകിയിരിക്കുന്നത്. സേലം ഡിവിഷനുകീഴിലുള്ള ടി.എൻ.സി.ടി.സി ഡിപ്പോയിലെത്തിയ 25 ബസുകൾക്കും ഇതേ നിറമാണ് നൽകിയിരിക്കുന്നത്. ടി.എൻ.എസ്.ടി.സിയുടെ ബുക്കിംഗ് ആപ്പിന്റെ നിറവും മഞ്ഞയും ചുവപ്പുമാക്കിയിട്ടുുണ്ട്. കരുണാനിധിയുടെയും ജയലളിതയുടെയും കാലത്തും ഭരിക്കുന്ന പാർട്ടിയുടെ കൊടി നിറം ബസുകൾക്ക് നൽകിയിട്ടുണ്ട്. ടി.വി.കെ അധികാരത്തിലെത്തിയതിനുശേഷമുള്ള ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പുതിയ ബസുകൾ എ.സി ആക്കുമെന്നത്. ആദ്യഘട്ടമാണ് ചെന്നൈയിൽ നടപ്പാക്കുന്നത്. ആയിരം എ.സി മിനി ബസുകളാണ് ചെന്നൈയിലെത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS, TVK, TAMILNADU BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360