
പാറളം: പാറളം പഞ്ചായത്തിൽ ബി.ജെ.പിയുടെ ഭരണത്തെ അട്ടിമറിച്ച് കോൺഗ്രസിന് അനുകൂലമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത് കോൺഗ്രസും സി.പി.ഐയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ തെളിവാണെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പ്രസ്താവിച്ചു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിറുത്താൻ കോൺഗ്രസും സി.പി.ഐയും കൈകോർത്തത് കേരള രാഷ്ട്രീയത്തിൽ പരസ്യമായി പറയുന്ന രാഷ്ട്രീയ നിലപാടുകളും അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള പ്രായോഗിക നീക്കങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാറളം പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ രണ്ട് അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇരു കക്ഷികളും ഒരേ നിലപാടിലെത്തിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |